Today:

കരുതിയിരിക്കുക….മൂന്നാം ലോകമഹായുദ്ധവുമായി ഫേസ്‌ബുക്ക്‌ വൈറസ്‌

Posted by Shaji Puthiyapurayil0


മൂന്നാം ലോക മഹായുദ്ധം ഉടന്‍ ആരംഭിക്കുന്നു എന്ന പേരില്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്‌. ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന വാര്‍ത്തയായതിനാല്‍ ആരും ഒന്ന്‌ ക്‌ളിക്ക്‌ ചെയ്‌തുനോക്കും. എന്നാല്‍ സൂക്ഷിക്കുക, വിനാശകാരിയായ ഒരു ഫേസ്‌ബുക്ക്‌ വൈറസിന്റെ കരാളഹസ്‌തങ്ങളിലേക്കാണ്‌ ഈ റിപ്പോര്‍ട്ട്‌ ക്‌ളിക്ക്‌ ചെയ്യുന്നവര്‍ എത്തിപ്പെടുന്നത്‌. സിഎന്‍എന്‍ ലോഗോയ്‌ക്കൊപ്പം എത്തുന്ന ബ്രേക്കിംഗ്‌ ന്യൂസ്‌ വീഡിയോയായാണ്‌ മൂന്നാം ലോകമഹായുദ്ധത്തിന്റെ പേരിലുള്ള വൈറസ്‌ പ്രചരിക്കുന്നത്‌. അമേരിക്ക, സൗദിയെയും ഇറാനെയും ആക്രമിക്കുമെന്നും അതോടെ മൂന്നാംലോക മഹായുദ്ധം ആരംഭിക്കുമെന്ന സന്ദേശവും ഈ വീഡിയോയ്‌ക്കൊപ്പമുണ്ട്‌.

ലിങ്ക്‌ ക്‌ളിക്ക്‌ ചെയ്യുന്നവരോട്‌ ഫ്‌ളാഷ്‌ വീഡിയോ സോഫ്‌റ്റ്‌വെയര്‍ അപ്‌ഗ്രേഡ്‌ ചെയ്യണമെന്ന സന്ദേശമായിരിക്കും ലഭിക്കുക. ഇത്തരത്തില്‍ അപ്‌ഗ്രേഡ്‌ ചെയ്യാന്‍ ആരംഭിക്കുന്നതോടെ മാരകമായ വൈറസുകള്‍ ഫേസ്‌ബുക്ക്‌ ഉപയോക്‌താവിന്റെ കംപ്യൂട്ടറിലേക്ക്‌ പ്രവേശിക്കും. ഇതുവരെ അറുപതിനായിരം ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കള്‍ ഈ വൈറസിന്റെ കെണിയില്‍പ്പെട്ടതായി ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ പുതിയ ആന്റി വൈറസുകള്‍ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ ഈ വൈറസിന്‌ സാധിക്കില്ലെന്ന്‌ ലണ്ടനില്‍നിന്നുള്ള പ്രശസ്‌ത കംപ്യൂട്ടര്‍ – ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി സ്ഥാപനമായ സോഫോസ്‌ വക്‌താവ്‌ പറയുന്നു. മൂന്നാംലോകമഹായുദ്ധത്തിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ ദൃശ്യമാകുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ഒരുകാരണവശാലും ക്‌ളിക്ക്‌ ചെയ്യരുതെന്നും സോഫോസ്‌ വക്‌താവ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

215 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: