നടുവില്‍ ടൗണ്‍ വൃത്തിയാക്കി

നടുവില്‍: മുസ്ലിം യൂത്ത് ലീഗ് നടുവില്‍മേഖലാ കമ്മിറ്റി നടുവില്‍ടൗണും പരിസരവും വൃത്തിയാക്കി. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ വി.പി.മൂസാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മിദുലജ്, വി.പി.മിസ്ഹബ്, കെ.പി.നസീഫ്, ഇസ്മയില്‍, സി.എച്ച്.റഹീസ്, സി.എച്ച്.അന്‍സില്‍, ജുബൈര്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.